മണിപ്പൂര്‍ കലാപത്തിലെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു, ഗുജറാത്തില്‍ ഇന്ന് ബന്ദ്; പിന്തുണയുമായി കോണ്‍ഗ്രസ്

മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി

author-image
shafeek cm
New Update
gujarat bandh

മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുല്‍ വാസവ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ക്രൂരബലാല്‍സംഗ- കൊലപാതക കേസുകളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പലതിലും മണിപ്പൂര്‍ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് തെളിയുകയാണ്. രണ്ട് കൂക്കി യുവതികളെ നഗ്‌നരായി റോഡിലൂടെ നടത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടര മാസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്.

 അതേ പൊലീസ് സ്റ്റേഷനില്‍ രണ്ട് മാസം മുമ്പ് രണ്ട് കൂക്കി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്ന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസമെടുത്താണ് എഫ്ഐആര്‍ ജൂറിസ്ഡിക്ഷന്‍ പരിധിയിലേക്കുള്ള ഇംഫാല്‍ ഈസ്റ്റിലെ പൊലീസിന് കൈമാറിയത്. പൊലീസ് എന്തെങ്കിലും നടപടി സംഭവം നടന്ന് രണ്ട് മാസത്തിനിടയില്‍ എടുത്തതായി അറിയില്ലെന്നാണ് കൊല്ലപ്പെട്ട യുവതികളുടെ കുടുംബം പറയുന്നത്.

gujarat manipur incident manipur
Advertisment