/sathyam/media/media_files/5af8KEeQ9EkRSbOhcaya.jpg)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ഇന്റര്‍നെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം അപരിചിതര്‍ക്ക് ഒപ്പം ഒരു വീട്ടില്‍ കഴിയണം എന്നുള്ളത് തന്നെയാണ് ഷോയുടെ ഹൈലൈറ്റ്. ബിഗ് ബോസ് ആറാം സീസണില്‍ ആരൊക്കെ മത്സരാര്‍ഥികളായി എത്തും എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഷോയുടെ പുതിയ സീസണ്‍ ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ ഷോ തുടങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ ഏഷ്യാനെറ്റ് പുറത്തിറക്കി. ഒത്തിരി ചക്രങ്ങളാല്‍ മെനഞ്ഞെടുത്ത ലോഗോയില്‍ മിന്നല്‍പ്പിണരിനാല്‍ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ലോഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍. 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരങ്ങള്‍ വരേണ്ടതുണ്ട്. സാബു മോന്‍, മണിക്കുട്ടന്‍, ദില്‍ഷ പ്രസന്നന്‍, അഖില്‍ മാരാര്‍ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കള്‍. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാണാനുള്ള കാത്തിരിപ്പിയിലാണ് ആരാധകര്‍. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന് ഔദ്യോഗികമായ പ്രഖ്യാപനത്തിനായാണ് ഇനിയുള്ള കാത്തിരിപ്പ്. 21 മത്സരാര്‍ഥികളായിരുന്നു അഞ്ചാം സീസണില്‍ ബിഗ് ബോസ് ഹൗസില്‍ മത്സരിക്കാനെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us