അപകടത്തെ തുടർന്ന് ബസിനു തീപിടിച്ചു: മധ്യപ്രദേശിൽ 13 പേർ മരിച്ചു

പതിനേഴു പേര്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവര്‍ അപകടനില തരണം ചെയെതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

author-image
shafeek cm
New Update
bus fire madhyapradesh.jpg

മധ്യപ്രദേശിലെ ഗുണയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പാസഞ്ചര്‍ ബസിന് തീപിടിച്ച്  13 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുണ-ആരോണ്‍ റോഡില്‍ സ്വകാര്യ ബസും ഡമ്പറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി മരണസംഖ്യ സ്ഥിരീകരിച്ച ഗുണ ജില്ലാ കളക്ടര്‍ തരുണ്‍ രതി പറഞ്ഞു.

Advertisment

പതിനേഴു പേര്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവര്‍ അപകടനില തരണം ചെയെതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും കളക്ടര്‍ തരുണ്‍ രതി പറഞ്ഞു. എല്ലാ മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധന നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവസമയത്ത് ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അവരില്‍ നാല് പേര്‍ ബസില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് പോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

madhyapradesh
Advertisment