ജമ്മുകശ്മീരിൽ സൈനിക വാഹനം ഭീകരർ ആക്രമിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു.

author-image
shafeek cm
New Update
ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ആർമി ട്രക്കിനു നേരെ ഭീകരാക്രമണം. ദേര കി കലിയിലാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത്. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കൂടുതൽ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചു.

Advertisment

രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

രജൗ‌രി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

jammu kashmir#
Advertisment