മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി

രാത്രി 10 മണിയോടെ 120 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

author-image
shafeek cm
New Update
അലാസ്‌കയില്‍ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

 മണിപ്പൂരിലെ ഉഖ്രുലില്‍ സമീപം ഭൂചലനം. 208 കിലോമീറ്റര്‍ അകലെ മ്യാന്‍മറിനോട് ചേര്‍ന്നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാത്രി 10 മണിയോടെ 120 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഇതേ ദിവസം മ്യാന്‍മറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഉച്ചയ്ക്ക് 1:47ന് അസമിലെ ദിബ്രുഗഢില്‍ നിന്ന് 226 കിലോമീറ്റര്‍ അകലെ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Advertisment

ഇന്ത്യയുടെ ഭൂകമ്പ മേഖല ഭൂപടമനുസരിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് (സോണ്‍ V) മണിപ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് സോണ്‍ 5, അതേസമയം ഏറ്റവും കുറഞ്ഞ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന മേഖലയെ സോണ്‍ 2 ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഘടന സ്ഥാനവും കാരണം ഈ പ്രദേശത്ത് ഇടയ്ക്കിടെയുള്ള ഭൂചലനങ്ങള്‍ പതിവാണ്. സെപ്റ്റംബറില്‍ ഉഖ്റുളില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

earthquakes
Advertisment