New Update
/sathyam/media/media_files/QFVDplWOHw4LnsBPhbpV.jpg)
സൗദി : സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ മരിച്ചു. F-15SA യുദ്ധവിമാനമാണ് പരിശീലന പറക്കലിനിടെ തകർന്നത്. തലസ്ഥാനമായ റിയാദിൽ നിന്ന് 815 കിലോമീറ്റർ (506 മൈൽ) തെക്കുപടിഞ്ഞാറായി ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് പറയുന്നു.
Advertisment
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ വ്യക്തമാക്കി. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ ക്രൂ അംഗങ്ങളും മരിച്ചുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us