റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു

സംഭവ സമയത്ത് നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു

author-image
shafeek cm
New Update
namitha

namitha

കൊച്ചി: മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ബികോം അവസാന വർഷ വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനിയായ നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായ പരിക്കുണ്ട്.

Advertisment

കോളജിന് മുന്നിൽവച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന നമിതയെയും കൂട്ടുകാരിയേയും അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. സംഭവ സമയത്ത് നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിൽ നമിതയുടെ ജീവൻ രക്ഷിക്കാനായില്ല.

kochi accident
Advertisment