സ്വന്തം കടയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുമ്പ് ഉടമയായ യുവതി ആത്മഹത്യ ചെയ്തു; സംഭവം ആറന്മുളയിൽ

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ മാധവം ചിപ്സ് ആൻഡ് സ്വീറ്റ് കോര്‍ട്ട് എന്ന പേരില്‍ ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനം നടക്കാനിരിക്കെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

New Update
shop owner suicide file- kerala lady

Sreeja

ആറന്‍മുള: കട ഉദ്ഘാടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്ബ് ഉടമയായ യുവതി ജീവനൊടുക്കി.41കാരിയായ ശ്രീജ ആണ് ജീവനൊടുക്കിയത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ മാധവം ചിപ്‌സ് ആന്‍ഡ് സ്വീറ്റ് കോര്‍ട്ട് എന്ന പേരില്‍ ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനം നടക്കാനിരിക്കെ ശ്രീജയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു സുഹൃത്തിന്റെ സാമ്ബത്തിക സഹായം പ്രതീക്ഷിച്ചാണ് ശ്രീജ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. സമയത്ത് സഹായം ലഭിക്കാതെ വന്നതോടെ ശ്രീജ ജീവനൊടുക്കുകയായിരുന്നു.സാമ്ബത്തിക സഹായം ലഭിക്കാതെ വന്നാല്‍ ജീവനൊടുക്കും എന്ന് ശ്രീജ മക്കളോട് പറഞ്ഞിരുന്നു.ആറന്‍മുള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

death suicide pathanamthitta news aranmula
Advertisment