/sathyam/media/media_files/0x9WUwoucECzHN0Ia1Dj.jpg)
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി) പ്രതിഷേധം. വിദ്യാര്‍ത്ഥി പങ്കിട്ട് പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തില്‍ പോലീസ് കേസെടുത്തു. സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീന്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''അന്വേഷണത്തില്‍, ഒരു വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വീഡിയോ വിദ്യാര്‍ത്ഥിയുടെ സ്വന്തമല്ല. യുട്യൂബില്‍ നിന്ന് എടുത്തതാണ്, ''കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി), വി കെ ബിര്‍ദി ഇവിടെ പറഞ്ഞു.
'നിയമനടപടി ആവശ്യപ്പെട്ട് എന്‍ഐടി രജിസ്ട്രാറില്‍ നിന്ന് പോലീസിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജിപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us