Advertisment

മുതിര്‍ന്ന സിപിഐഎം നേതാവ് കെ.എസ്.ശങ്കരന്‍ അന്തരിച്ചു

ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ‘ വസതിയിലും തുടര്‍ന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിന് വെയ്ക്കും.

author-image
shafeek cm
Updated On
New Update
ks sankaran.jpg

മുതിര്‍ന്ന സി.പി.ഐ.എമ്മിന്റെ നേതാവും കേരളത്തിലെ കര്‍ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന വേലൂര്‍ സ്വദേശി കെ.എസ്.ശങ്കരന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പറവൂരിലുള്ള മകളുടെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Advertisment

കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂര്‍ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേലൂര്‍ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധി ജനകീയ, വിപ്ലവ സമരങ്ങള്‍ക്ക് നേതൃത്വം’ നല്‍കിയിട്ടുണ്ട്.

ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ‘ വസതിയിലും തുടര്‍ന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് തിരുവില്ലാമല ഐവര്‍ മഠത്തില്‍ സംസ്‌ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന

ഒലീന, ഷോലിന, ലോഷിന എന്നിവര്‍ മക്കളാണ്.

ks sankaran
Advertisment