കുനോയിലെ ചീറ്റകൾക്ക് ആരോഗ്യപരിശോധന; റേഡിയോ കോളറുകൾ നീക്കം ചെയ്തു

നമീബിയയിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘവും പാർക്കിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തുന്നത്

author-image
shafeek cm
New Update
kuno cheetah

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ റേഡിയോ കോളർ സംവിധാനം നീക്കം ചെയ്ത് അധികൃതർ. ആരോഗ്യപരിശോധനയുടെ ഭാഗമായാണ് റേഡിയോ കോളറുകൾ നീക്കം ചെയ്തത്. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചീറ്റകൾ ചത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീറ്റകൾക്ക് ആരോഗ്യപരിശോധന നടത്തുന്നത്.

Advertisment

നമീബിയയിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘവും പാർക്കിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ആറ് ചീറ്റകളെയാണ് പരിശോധിക്കുക. ആറ് ചീറ്റകളുടെ റേഡിയോ കോളറാണ് ഇതിനായി നീക്കം ചെയ്യുക. 

ഗൗരവ്, ശൗര്യ, പവൻ, പവക്, ആശ, ധീര എന്നീ ചീറ്റകളെയാണ് പരിശോധിക്കുക. ഇവയുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതിൽ ഇവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പാർക്ക് അധികൃതർ അറിയിച്ചു.

നിലവിൽ ആറ് ആണും അഞ്ച് പെണ്ണും ഉൾപ്പെടെ 11 ചീറ്റകൾ ആണ് പാർക്കിൽ ഉള്ളത്. അഞ്ച് മുതിർന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ആയിരുന്നു പാർക്കിൽ ചത്തത്.

latest news kuno national park bhopal
Advertisment