/sathyam/media/media_files/ifDBFmfPWIH987fuaJMl.jpg)
1198 കർക്കടകം 5
മകം / ചതുർത്ഥി
2023 ജൂലായ് 21,വെള്ളി
ഇന്ന് ; ചാന്ദ്രദിനം !
. ്്്്്്്്്്്്്്
ദേശീയ ജങ്ക് ഫുഡ് ദിനം !
*********
< National Junk Food Day; രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണമാണിവ. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള
എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ് >
National Be Someone Day !
**********
< Day is celebrated as a way to end child abuse and seek justice for the victims. The aim of the day is simple - it encourages adults to recognize instances of child abuse around them and to speak up about it.>
* സിംഗപ്പുരിൽ റേഷ്യൽ ഹാർമണി ഡേ !
* ഗുവാം: വിമോചന ദിനം !
* സിംഗപൂർ: റേഷ്യൽ ഹാർമൊണി ഡേ !
* റഷ്യ : കസൻക്കായ <ഔർ ലേഡി ഓഫ്
കസാന്റ ഗ്രീഷ്മോത്സവം>
* Australia : National Lamington Day !
- വിശുദ്ധ ഡാനിയൽ പ്രവാചകൻ
< റോമൻ കത്തോലിക്കാ മതം>
.
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്
''പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനുവേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനിക യുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.''
''നിന്നെയല്ലാതെ മറ്റാരെയും
ഞാൻ സ്നേഹിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ. മറ്റാരെങ്കിലും
എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട.''
. < - ഏണസ്റ്റ് ഹെമിങ്വേ>
***********
പതിമൂന്നാമത് ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായ ശങ്കർസിങ് വഗേലയുടേയും (ജനനം: 21 ജൂലൈ 1940)
വിക്രമാദിത്യന്, കെഎല്‍ പത്ത്, മഹേഷിന്റെ പ്രതികാരം, എബി, തൊണ്ടിമുതലും ദൃക്സാക്ഷിയും, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച പിന്നണിഗായികയായ സൗമ്യ രാമകൃഷ്ണന്(1984)ന്റേയും,
പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ കുടമാളൂർ ജനാർദ്ദനന്റെയും(1969),
ഇപ്പോൾ അമൃത ടിവിയിൽ ആനിസ് കിച്ചൻ എന്ന പ്രോഗ്രാം നടത്തുന്ന പ്രമുഖ ചലച്ചിത്രനടി ആനി എന്ന ചിത്ര ഷാജി കൈലാസിന്റെയും (1975),
സി ഐ ഡി സീരിയലിലും സത്യ, ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രമുഖ നടനും ടെലിവിഷൻ നടനുമായ ആദിത്യ ശ്രീവാസ്തവയുടെയും(1968) ,
2003ല്‍ പുറത്തിറങ്ങിയ 'ബോയ്സ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തുകയും തുടര്‍ന്ന് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ ഭരത്തിന്റേയും (1983),
റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമായ സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോണിന്റെയും (1946),
സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചും അവയുടെ അന്തരീക്ഷത്തെ കുറിച്ചുമുള്ള പഠനത്തിലൂടെ പ്രശസ്തയായ അമേരിക്കൻ - കനേഡിയൻ ജോതിശാസ്ത്രജ്ഞയും ഗോള ശാസ്ത്രജ്ഞയുമായ സാറ സീഗറിന്റെയും (1971),
ഇന്ത്യൻ ഫുട്ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിരോധ നിരയിലെ പ്രമുഖൻ ചണ്ഡിഗഡിൽ ജനിച്ച സന്ദേശ് ജിങ്കന്റെയും (1993),
ബ്രിട്ടണിലെ ഒരു പ്രശസ്ത പോപ്ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ കാറ്റ് സ്റ്റീവൻസ് എന്ന യൂസഫ് ഇസ്ലാമിന്റെയും (1948)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
*********
ചിത്രമെഴുത്ത് കെ.എം.വർഗീസ് മ. (1888-1962 )
ടി കെ പരീക്കുട്ടി മ. (1909-1969)
പി.ആർ ശ്യാമള മ. (1931-1990)
ഡോ. ടി കെ രാമചന്ദ്രൻ മ. (1949-2008)
ശിവാജി ഗണേശൻ മ. (1927-2001)
ഗംഗുബായ് ഹംഗൽ മ. (1913-2009)
റോബർട്ട് ബേൺസ് മ. (1759-1796)
എല്ലൻ ടെറി മ. (1847-1928)
ജോർജ്ജ് ട്രെവെല്യൻ മ. (1876-1962)
പി. കേശവദേവ് ജ. (1904-1983)
ടി.കെ. എം ബാവ മുസ്ലിയാർ ജ. (1931-2013)
അമർ സിംഗ് ചംകില ജ. (1961 -1988 )
ആനന്ദ് ബക്ഷി ജ. (1930-2002)
സബിത ചൗധരി ജ. (1940-2017)
പോൾ റോയറ്റർ ജ. (1816-1899)
ഏണസ്റ്റ് ഹെമിങ്വേ ജ. (1899-1961),
മാർഷൽ മക്ലൂഹൻ ജ. (1911-1980),
റോബിൻ വില്യംസ് ജ. (1951-2014)
്്്്്്്്്്്്്്്്്്്്്്്്്്്
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കൊച്ചി മഹാരാജാവ്, വട്ടശ്ശേരിൽ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടേതടക്കം 120-ഓളം ഛായാചിത്രങ്ങൾ വരയ്ക്കുകയും, അനേകം പാരിതോഷികങ്ങൾ കരസ്ഥമാക്കുകയും മലയാളത്തിലാദ്യമായി ഗദ്യകവിത രചിക്കുകയും, അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുൾപ്പെടെ ചെറുതല്ലാത്ത സാഹിതീസമ്പത്തിന്റെ ഉടമയും, ഇതിനു പുറമേ മഗ്ദലന മറിയം എഴുതാൻ മഹാകവി വളളത്തോളിനു പ്രേരണ നൽകുകയും, ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതുകയും ചെയ്ത ചിത്രമെഴുത്തുകാരൻ, സാഹിത്യ വിമർശകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകൻ, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ചിത്രമെഴുത്ത് കെ.എം.വർഗീസിനെയും(ഏപ്രിൽ 22, 1888 - 21 ജൂലൈ, 1962 ),
നീലക്കുയിൽ ,രാരിച്ചൻ എന്ന പൗരൻ , നാടോടികൾ,മുടിയനായ പുത്രൻ,മൂടുപടം, തച്ചോളി ഒതേനൻ ,ഭാർഗ്ഗവീ നിലയം കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ സിനിമകൾ നിർമ്മിച്ച, ബോട്ടുടമയും, ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറും , ആയിരുന്ന ടി കെ പരീക്കുട്ടിയെയും (1909- ജുലൈ 21, 1969),
കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തുകയും, തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കുകയും, കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്യുകയും, ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ കുറെ പാചകക്കുറിപ്പുകൾ എഴുതുകയും , സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ അറിയപ്പെടാത്ത പീഡനങ്ങൾ എന്ന ലേഖനമെഴുതുകയും ചെയ്ത പ്രശസ്തയായ എഴുത്തുകാരി പി ആർ ശ്യാമളയെയും (1931 ജൂലൈ 4 - ജൂലൈ 21 1990),
മതമൌലികവാദത്തിനെതിരായി ശക്തമായി പ്രമീകരിക്കുകയും, മലയാളികൾക്ക് വില്യം റൈച്ച്, തിയോഡോർ അടോർണൊ തുടങ്ങിയ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ചിന്തകരെ പരിചയപ്പെടുത്തുകയും, ഒരു മാർക്സിയൻ ചിന്താഗതികാരൻ ആയിരുന്നെങ്കിലും മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമല്ലാതിരുന്ന സാമുഹിക പ്രവർത്തകനും, സാഹിത്യകാരനും, അദ്ധ്യാപകനും, മാനുഷിക മൂല്യങ്ങളെ ഉയർത്തി പിടിച്ച ചിന്തകനും ആയിരുന്ന ഡോ ടി കെ രാമചന്ദ്രനെയും (1949- ജുലൈ 21, 2008)
കേരളത്തിലെ അതിപ്രസിദ്ധനായ ഒരു താന്ത്രികാചാര്യനും, ജ്യോതിഷ്യ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസർച്ച് വിദ്യാലയം സ്ഥാപകനുമായിരുന്ന പറവൂർ ശ്രീധരൻ തന്ത്രികളേയും(ഒക്ടോബർ 9, 1925 - ജൂലൈ 21, 2011)
തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടനായിരുന്ന നടികർതിലകം ശിവാജി ഗണേശൻ എന്ന ചിന്നൈയ്യ പിള്ളൈ ഗണേശനെയും (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001),
കിരാന ഘരാനയിലെ സവായി ഗന്ധർവ്വയുടെ പ്രഥമശിഷ്യയായിരുന്ന പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗലിനെയും (മാർച്ച് 5, 1913 – ജൂലൈ 21 2009)
കാല്പനികപ്രസ്ഥാനത്തിന്റെ ആരംഭകരിൽ ഒരാളും, സ്കോട്ട്ലണ്ടിന്റെ ദേശീയകവിയും ,ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne - Old Long Since) എന്ന വർഷാവസാന ദിനം പാടുന്ന കവിതയും, സ്കോട്ട്സ് വാ ഹേ(Scots Wha Hae - Scots Who Have) എന്ന ഏറെക്കാലം സ്കോട്ട്ലണ്ടിന്റെ ദേശീയ ഗാനമായിരുന്ന കവിതയും, ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മേൻ ഈസ് എ മേൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട് (To a Mouse) തുടങ്ങിയവ പ്രസിദ്ധമായ ഗാനങ്ങൾ രചിക്കുകയും, സ്കോട്ട്ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കുകയും ചെയ്ത റോബർട്ട് ബേൺസിനെയും (25 ജനുവരി 1759-21 ജൂലൈ 1796),
1875-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് നാടക ലോകത്ത് എത്തുകയും 27 കൊല്ലം ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും അഭിനയിച്ച ഇംഗ്ലീഷ് നാടക നടി ഡെയിം എല്ലൻ ടെറിയെയും (1847 ഫെബ്രുവരി 27-1928 ജൂലൈ 21 ),
ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടെടുത്തിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന ജോർജ്ജ് മക്കാളെ ട്രെവെല്യനെയും (16 ഫെബ്രുവരി 1876 <1> – 21 ജൂലൈ 1962),
സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്ത പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്ന ' പി. കേശവദേവിനെയും ( 21 ജൂലൈ1904- ജുലൈ 1,1983),
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ട്രഷറര്‍, സമസ്ത ഫത്വാ കമ്മിറ്റി അംഗം മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ഖാസി തുടങ്ങിയ പദവികൾ വഹിക്കുകയും മസ്ജിദിന്റെ കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഖാസി ടി.കെ. എം ബാവ മുസ്ലിയാരെയും (ജൂലൈ 21, 1931-15 ജൂൺ 2013)
പ്രശസ്തനായ പഞ്ചാബി ഗായകനും ഗാന രചയിതാവും സംവിധായകനുമായിരുന്ന അമർ സിംഗ് ചംകിലയെയും (1961 ജൂലൈ 21-1988 മാർച്ച് 8 ),
638 സിനിമകളിൽ 3500 ഓളം പാട്ടുകൾ രചിച്ച ഹിന്ദി സിനിമാ ലോകത്തെ പ്രസിദ്ധ ഗാന രചയിതാവ് ആനന്ദ് ബക്ഷിയെയും ( 21 ജൂലൈ 1930- മാർച്ച് 30, 2002),
സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയും പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയുമായിരുന്ന സബിത ചൗധരിയെയും ( ജൂലൈ 21, 1940- ജൂൺ 29, 2017),
ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്ററിനെയും (21 ജൂലൈ 1816 – 25 ഫെബ്രുവരി 1899)
ഓൾഡ് മാൻ ആന്റ് ദ് സീ , .ദ് സൺ ഓൾസോ റൈസസ് , എ ഫേർവെൽ റ്റു ആംസ് , റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് തുടങ്ങിയ നോവലുകളും, ദ് ഫിഫ്ത് കോളം എന്ന നാടകവും എഴുതി സ്വന്തമായി ഒരു ശൈലി തന്നെ സൃഷ്ടിച്ച നോബൽ സമ്മാന ജേതാവായ അമേരിക്കൻ കഥാകൃത്ത് ഏണസ്റ്റ് ഹെമിങ്വേയെയും (ജൂലൈ 21, 1899 - ജൂലൈ 2, 1961),
മാധ്യമമാണ് സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങളുടെ കർത്താവും, ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചന സ്വഭാവത്തോടെ എഴുതുകയും ചെയ്ത കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും, തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്ലൂഹനെയും (ജൂലൈ 21, 1911 – ഡിസംബർ 31, 1980),
ഗുഡ്മോർണിങ് വിയറ്റ്നാം,ജുമാൻജി, മിസിസ് ഡൗട്ട്ഫയർ,നൈറ്റ് അറ്റ് മ്യൂസിയം, അലാഡിൻ, ഹൂക്ക് , ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബിൻ വില്യംസിനെയും (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014) ഓർമ്മിക്കാം.
ചരിത്രത്തിൽ ഇന്ന് …
*********
356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താത്ഭുതങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
1830 - ബെൽജിയം സ്വതന്ത്രമായി യൂറോപ്പിന്റെ കോക്പിറ്റ് എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്.
1904 - ട്രാൻസ് സൈബീരിയൻ റെയിൽവേ ഉദ്ഘാടനം ചെയ്തു.
1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
1967 - ഗാന്ധിജിയുടെ സഹനസമരത്തിലൂടെയും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ ആൽബർട്ട് ലുഥലി ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു.
1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F) അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
1988 - ഐഎസ്ആർഒ ഇൻസാറ്റ് 1 സി വിക്ഷേപിച്ചു.
2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. ലോക വ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്.
2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
2009 - വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശ് നേടിയ ടെസ്റ്റ് വിജയത്തോടെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കരസ്ഥമാക്കി.
2010 - പ്രസിഡന്റ് ബരാക് ഒബാമ ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്കരണവും ഉപഭോക്തൃ സംരക്ഷണ നിയമവും ഒപ്പുവച്ചു .
2011 - നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ എസ്ടിഎസ് -135 എന്ന ദൗത്യത്തിൽ ബഹിരാകാശവാഹനമായ അറ്റ്ലാന്റിസിന്റെ ലാൻഡിംഗോടെ നാസയുടെ സ്പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചു .
2012 - എർഡൻ എറൂക് ലോകത്തിലെ ആദ്യത്തെ സോളോ മനുഷ്യശക്തിയുള്ള പ്രദക്ഷിണം പൂർത്തിയാക്കി.
2019 - യുവാൻ ലോംഗ് ആക്രമണം അല്ലെങ്കിൽ ഹോങ്കോങ്ങിൽ "721 സംഭവം". പോലീസ് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ട്രയാഡ് അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് മടങ്ങുന്ന സാധാരണക്കാരെ വിവേചനരഹിതമായി മർദ്ദിച്ചു .
. ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '