/sathyam/media/media_files/rGzgXQiHqJP6DWgxRfQC.jpg)
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ബിജെപിയുടെ പാര്‍ലമെന്റ്‌റി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിശാബോധമില്ലാത്ത ഇത്തരത്തിലൊരു പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പരാജയപ്പെട്ട, ക്ഷീണിച്ച, പ്രതീക്ഷയില്ലാത്ത ഒരു പ്രതിപക്ഷമാണ് ഇതെന്നും മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജന്‍ഡയാണ് അവര്‍ക്കുള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരിനെ ആദ്യം തൊട്ടു തന്നെ പരിഹസിച്ചിരുന്ന ബിജെപി ഇപ്പോള്‍ ആക്രമണം കടുപ്പിച്ചു.
ഇന്ത്യ’ എന്ന് ഒരു പേര് ഉപയോഗിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീനിന്റെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടേയും പേരില്‍ ഇന്ത്യ ഉണ്ടെന്നും പ്രധാനമന്ത്രി ബിജെപി യോഗത്തില്‍ പറഞ്ഞു. മോദിയുടെ വാക്കുകള്‍ ഇങ്ങനെ.
ഇത്തരത്തില്‍ ദിശാബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദാണ് പറഞ്ഞത്. ജനങ്ങളെ ഇത്തരത്തില്‍ രാജ്യത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
മണിപ്പൂരിലെ വിഷയത്തില്‍ പാര്‍ലമെന്റില്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം ഇറങ്ങുമ്പോഴാണ് ബിജെപി പ്രതിപക്ഷ ഐക്യത്തിന് നേര്‍ക്ക് വാക് പോര് കടുപ്പിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ലോക്സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന് നേര്‍ക്ക് ഭരണപക്ഷവും പോരിന് ഇറങ്ങുന്നത്. പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചാലും സഭാ നടപടികള്‍ എങ്ങനേയും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us