നാല് മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി; അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

author-image
shafeek cm
New Update
varapuzha crime.jpg

ജയ്പൂര്‍: നാല് മക്കളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച്. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ജയ്പൂരിലെ ബാര്‍മര്‍ ജില്ലയിലെ ധനേ കാതല ഗ്രാമത്തിലാണ് സംഭവം.

Advertisment

‘ഒരു സ്ത്രീ അവരുടെ നാലുമക്കളെ വാട്ടര്‍ ടാങ്കിലേക്ക് എറിഞ്ഞു, നാലുപേരും മരിച്ചു. അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പിന്നാലെ വാട്ടര്‍ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ചെയ്തു. കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാന്‍ അമ്മയെ ചോദ്യം ചെയ്യും’, ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ പറഞ്ഞു.

jaipur
Advertisment