Advertisment

വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ സകുടുംബം യാത്ര; അബദ്ധത്തില്‍ മൂന്ന് വയസുകാരിയെ കാറിലിട്ട് പൂട്ടി ! ഒടുവില്‍ കുരുന്നിന് ദാരുണാന്ത്യം

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാര്യയെ പ്രദീപ് കാണുന്നതും, ഗോര്‍വിക അവര്‍ക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞതും.  തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
plice

കോട്ട: മാതാപിതാക്കള്‍ കാറില്‍ പൂട്ടിയിട്ട മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. ഗോർവിക നഗർ എന്ന കുട്ടിയാണ് മരിച്ചത്. മാതാപിതാക്കള്‍ കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയതിന് ശേഷം വിവാഹചടങ്ങളില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

Advertisment

ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ജോരാവർപുര ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു പ്രദീപ് നഗർ എന്ന യുവാവ്. സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയും മൂത്തമകളും കാറില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് പ്രദീപ് വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയി. മൂന്ന് വയസുകാരിയും ഭാര്യയ്‌ക്കൊപ്പം ഉണ്ടെന്ന് വിചാരിച്ച് പ്രദീപ് കാര്‍ ലോക്ക് ചെയ്ത് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്ന് ഖതോലി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബന്ന ലാൽ പറഞ്ഞു.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാര്യയെ പ്രദീപ് കാണുന്നതും, ഗോര്‍വിക അവര്‍ക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞതും.  തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കാറിന്റെ പിന്‍സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു ആ സമയം പെണ്‍കുട്ടി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്താനും കേസെടുക്കാനും മാതാപിതാക്കൾ വിസമ്മതിച്ചെന്നും ബന്ന ലാൽ പറഞ്ഞു.

Advertisment