നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/nJauQ1h6Uy232sCvWAbq.jpg)
ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കനൗജില്‍ മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി എക്‌സിലൂടെ അറിയിച്ചു. മൂന്നുതവണ അഖിലേഷിനെ പാർലമെന്റിൽ എത്തിച്ച മണ്ഡലമാണ് കനൗജ്.
Advertisment
കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങിന്റെ ചെറുമകനാണ് തേജ്പ്രതാപ്. അഖിലേഷ് യാദവ് ഇവിടെ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ നേരത്തെ ഇവിടെ സ്ഥാനാർഥിയായി സ്ഥാനാർഥിയായി തീരുമാനിച്ചിരുന്ന തേജ് പ്രതാപ് യാദവ് ഇനി മത്സരിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us