Advertisment

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ.

New Update
Amit Shah about Jammu and Kashmir

പാട്‌ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ.  സംഭവത്തിന്റേതെന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.

Advertisment