/sathyam/media/media_files/2lSzudNtQs26tUFADqvm.jpg)
ചെ​ന്നൈ: ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന അ​ണ്ണാ​മ​ലൈ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന.
ഏ​റെ​ക്കാ​ല​മാ​യി നി​ഷ്ക്രി​യ​മാ​യി​രു​ന്ന അ​ണ്ണാ​മ​ലൈ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന അ​ടു​ത്തി​ടെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​രു​ന്നു.
ഈ ​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളു​മാ​യി അ​ണ്ണാ​മ​ലൈ ച​ർ​ച്ച ന​ട​ത്തി.
ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന അ​ണ്ണാ​മ​ലൈ​യോ​ട് പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​നു​യാ​യി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
നി​ല​വി​ലെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ ജ​ന്മ​നാ​ടായ തി​രു​ന​ൽ​വേ​ലി​യി​ലാ​ണ് അ​ണ്ണാ​മ​ലൈ യോ​ഗം ചേ​ർ​ന്ന​ത്.
അ​വി​ടെ​ത്ത​ന്നെ അ​ണ്ണാ​മ​ലൈ യോ​ഗം വി​ളി​ച്ച​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കാ​നാ​ണെ​ന്നാ​ണ് നി​ഗ​മ​നം.
ത​മി​ഴ്നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ണ്ണാ​മ​ലൈ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​ഞ്ഞി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us