/sathyam/media/media_files/u9e6yHUFFcaTjpTvY35Z.jpg)
anupam kher
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ പൈശാചികമായ പ്രവര്‍ത്തി ലജ്ജാകരമാണെന്ന് നടന്‍ അനുപം ഖേര്‍. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്.
മണിപ്പൂരില്‍ മെയ് 3ന് ആയിരുന്നു സംഘര്‍ഷം ആരംഭിച്ചത്. മെയ് 4ന് ആയിരുന്നു കാങ്കോപിയില്‍ ഈ കൊടുംക്രൂരത നടന്നത്. ”മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവര്‍ത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്.”
”ഈ ഹീനകൃത്യം ചെയ്തവരെ കഠിനമായി ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ചിന്തിക്കുമ്പോള്‍ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം” എന്നാണ് അനുപം ഖേര്‍ പ്രതികരിച്ചിരിക്കുന്നത്.
മെയ് നാലിന് തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
അക്രമങ്ങള്‍ നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us