Advertisment

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതില്‍ അതൃപ്തി; ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‌വാദിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു; ബിജെപിയിലേക്ക് എന്ന് അഭ്യൂഹം

പ്രാണ പ്രതിഷ്ഠ ഒരു പാർട്ടി എന്ന നിലയിൽ ജനങ്ങളുടെ വികാരം വിലയിരുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശിച്ചുചടങ്ങി

New Update
arjun modhwadia

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‌വാദിയ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. അയോധ്യയിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പാര്‍ട്ടി നിരസിച്ചത് ഇന്ത്യന്‍ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രാജി.

ഒരു പാർട്ടി എന്ന നിലയിൽ ജനങ്ങളുടെ വികാരം വിലയിരുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. ജനുവരിയിൽ അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന പാർട്ടിയുടെ തീരുമാനത്തിനെതിരെ മോദ്‌വാദിയ നേരത്തെ രംഗത്തെത്തിയിരുന്നു.

പോര്‍ബന്ദറിലെ എംഎല്‍എ ആയിരുന്ന മോദ്‌വാദിയ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്നു. ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.

Advertisment