എന്നും ആരോഗ്യപ്രശ്‌നങ്ങള്‍, കരളിന് അടക്കം അണുബാധ; കാരണം കണ്ടെത്താന്‍ അടുക്കളയില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി; മൂത്രം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയ പാചകക്കാരി പിടിയില്‍

മൂത്രം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയിരുന്ന പാചകക്കാരി കസ്റ്റഡിയില്‍

New Update
plice

ഗാസിയാബാദ്: മൂത്രം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയിരുന്ന പാചകക്കാരി കസ്റ്റഡിയില്‍. ഗാസിയാബാദിലെ ക്രോസിംഗ്‌സ് റിപ്പബ്ലിക് ഏരിയയിലെ ഒരു വീട്ടിലാണ് സംഭവം. റീന എന്ന യുവതിയാണ് പിടിയിലായത്.

Advertisment

യുവതി ജോലി ചെയ്തിരുന്ന വീട്ടിലെ അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ പതിവായിരുന്നു. കരളിന് അടക്കം അണുബാധയേറ്റു. ആരോഗ്യപ്രശ്‌നങ്ങള്‍ പതിവായതോടെ സംശയം തോന്നിയ കുടുംബം അടുക്കളയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു.

പിന്നീട് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. യുവതി ഒരു പാത്രത്തില്‍ മൂത്രമൊഴിക്കുന്നതും, അത് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നതും കുടുംബം കണ്ടുപിടിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

 ഉടന്‍ തന്നെ പൊലീസ് എത്തി യുവതി കസ്റ്റഡിയിലെടുത്തു. കേസില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. എട്ട് വര്‍ഷമായി യുവതി ഈ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

Advertisment