സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്റെ ലൈം​ഗി​കാ​തി​ക്ര​മം; മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ചോ​ര കൊ​ണ്ട് ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​നി​ക​ൾ

New Update
സ്വകാര്യ സര്‍വകലാശാല ഓര്‍ഡിനന്‍സ്; യോഗി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രാ​യി ചോ​ര കൊ​ണ്ട് പ​രാ​തി​യെ​ഴു​തി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് സ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ.

Advertisment

ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ 12-15 വ​യ​സ് പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ, അ​ധ്യാ​പ​ക​നാ​യ ഡോ.​രാ​ജീ​വ് പാ​ണ്ഡെ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പാ​ണ്ഡെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഓ​ഫീ​സി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Advertisment