New Update
/sathyam/media/media_files/2025/12/27/sidda-2025-12-27-22-28-27.jpg)
ബെം​ഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക ബുൾഡോസർ രാജ് വിഷയത്തിലാണ് രൂക്ഷ വിമർശനം.
Advertisment
ഒഴിപ്പിക്കലിനെ പിണറായി വിജയൻ രാഷ്ട്രീയമായി കണ്ടു.
ബുൾഡോസർ രാജും നിയമപരമായ ഒഴിപ്പിക്കലും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
നിജസ്ഥിതി മനസിലാക്കാതെയാണ് പിണറായി വിജയന്റെ പ്രതികരണം. അനധികൃതമായി കുടിയേറിയവരെയാണ് ഒഴിപ്പിച്ചതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
അതേസമയം ബെംഗളൂരു നഗരത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതു ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.
കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ ബെംഗളുരു നഗരത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് എ.ഐ.സി.സി വിശദീകരണം തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us