New Update
/sathyam/media/media_files/zNteR5jfROaKG3d4xzza.jpg)
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രി മുൻ പ്രിൻസിപ്പലിനെയും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്.
മുൻ പ്രിൻസിപ്പലും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മെഡിക്കൽ കോളേജിലെ സാമ്പത്തികക്രമക്കേട് കേസിൽ സന്ദീപ് ഘോഷിനെയും മറ്റു മൂന്നുപേരെയും നേരത്തേ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us