ന്യൂഡൽഹി: മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെ രാജ്യത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി.
സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.