New Update
/sathyam/media/media_files/2024/10/20/lUIyMUnpGoBVwArSLgwP.jpg)
ന്യൂഡല്‍ഹി: മധ്യ ആൻഡമാൻ കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദം ബുധനാഴ്ച 'ദന' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് (ഐഎംഡി). 24ന് ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Advertisment
ഒക്‌ടോബർ 24 മുതൽ 25 വരെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റ് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 21 വരെ ആൻഡമാൻ കടലിലും ഒക്ടോബർ 22, 24 തീയതികളിൽ മധ്യ ബംഗാൾ ഉൾക്കടലിലും ഒക്ടോബർ 24 മുതൽ 25 വരെ വടക്കൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us