തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്; വിജയകാന്തിന്റെ ഡിഎംഡികെ ഡിഎംകെ മുന്നണിയിലേക്ക് തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും 'ദ്രാവിഡ മോഡല്‍' ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കും

ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

New Update
dmdk

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം.

Advertisment

 ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയും ഒന്നിച്ച് പ്രവര്‍ത്തിക്കും.

ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.


തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും 'ദ്രാവിഡ മോഡല്‍' ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കും എന്ന് പ്രേമലത വിജയകാന്ത് പ്രതികരിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു പ്രതികരണം. പ്രേമലതയുടെ വരവ് തമിഴ്നാടിന്റെ അഭിവൃദ്ധിക്ക് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എം കെ സ്റ്റാലിന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉള്‍പ്പെടെ മുന്നണി 200-ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രേമലത പറഞ്ഞു.

ഡിഎംകെ - ഡിഎംഡികെ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാലം വൈകി എന്നും പ്രേമലത പറയുന്നു.

ക്യാപ്റ്റന്‍ വിജയകാന്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ സഖ്യം രൂപപ്പെടേണ്ടതായിരുന്നു. കൂട്ടായ്മയില്‍ പ്രവര്‍ത്തകര്‍ക്കും വലിയ താല്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment