ബംഗാളിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

 കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിൽഗഞ്ചിലെ മോഷ്‌പോളിലെ ഫാക്ടറിയിൽ രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

author-image
shafeek cm
New Update
fire crack bengal

പശ്ചിമ ബംഗാളിലെ ജഗന്നാഥ്പൂരിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Advertisment

 കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിൽഗഞ്ചിലെ മോഷ്‌പോളിലെ ഫാക്ടറിയിൽ രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയാണ് ഇപ്പോൾ. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥലത്തുണ്ടായിരുന്ന ഫയർ സ്റ്റേഷൻ ഓഫീസർ അസിസ് ഘോഷ് എഎൻഐയോട് പറഞ്ഞു

latest news west bengal
Advertisment