Advertisment

ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത 22,000 രൂപയുടെ ഫോണിന് പകരം യുവാവിന് ലഭിച്ചത് കല്ലുകൾ

മാർച്ച് 28-നാണ് ഗാസിയാബാദ് യുവാവ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 22,000 രൂപ വിലമതിക്കുന്ന സ്‌മാർട്ട്‌ഫോൺ ഓർഡർ ചെയ്തത്

New Update
GJ1axzJWsAAdCoY

ഗാസിയാബാദ്: ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത 22,000 രൂപയുടെ ഫോണിന് പകരം യുവാവിന് ലഭിച്ചത് കല്ലുകൾ. മാർച്ച് 28-നാണ് ഗാസിയാബാദ് യുവാവ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 22,000 രൂപ വിലമതിക്കുന്ന സ്‌മാർട്ട്‌ഫോൺ ഓർഡർ ചെയ്തത്. അതേ ദിവസം തന്നെ ഓർഡർ ഡെലിവർ ചെയ്തെങ്കിലും, പൊതി അൺബോക്‌സ് ചെയ്‌തപ്പോൾ ഓർഡർ ചെയ്‌ത സ്‌മാർട്ട്‌ഫോണിന് പകരം കല്ലുകൾ മനോഹരമായി പാക്ക് ചെയ്‌തിരിക്കുന്നതാണ് കണാൻ കഴിഞ്ഞത്. തുടർന്ന് ഇയാൾ പാക്കേജ് തിരികെ നൽകാൻ ശ്രമിച്ചെങ്കിലും കമ്പനി അയാളുടെ മടക്കി അഭ്യർത്ഥന നിരസിച്ചുക്കുകയായിരുന്നു.

 

Advertisment