/sathyam/media/media_files/uwjK2ZrDyrUh26mFvCoH.jpg)
ശ്രീനഗർ: ജമ്മു കശ്മീരിൽ ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി. പോലീസ്, അഴിമതി വിരുദ്ധ വിഭാ​ഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനന്‍റ് ​ഗവർണറുടെ അനുമതി തേടണം. പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോ​ഗസ്ഥരുടെ നിയമനങ്ങൾക്കും ​ഗവണറുടെ അനുമതി അനിവാര്യമാണ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്.
ചീഫ് സെക്രട്ടറി മുഖാന്തരമാണ് ഗവർണറുടെ അനുമതി തേടേണ്ടത്. ഈ വർഷം അവസാനം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ഭേദഗതി എന്നതാണ് നിർണായകം. രാഷ്ട്രപതിയുടെ അനുമതിയോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. മനോജ് സിൻഹയാണ് നിലവിൽ ജമ്മു കശ്മീർ ഗവർണർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us