New Update
/sathyam/media/media_files/ys3mkUNnQMuXHmL9z9K5.jpg)
ജാംനഗര്‍: ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നത് ഗുജറാത്തിലെ ജാംനഗറിലാണ്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായവരടക്കം നിരവധി പ്രമുഖരാണ് ഇങ്ങോട്ടേക്ക് വരുന്നത്. ഈ സാഹചര്യത്തില്‍ ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി ലഭിച്ചു. വിമാനത്താവളത്തിൽ കസ്റ്റം, ഇമിഗ്രേഷൻ, ക്വാറൻ്റൈൻ സൗകര്യങ്ങളും സജ്ജീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Advertisment
റിഹാന, ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ്, സ്വീഡൻ മുൻ പ്രധാനമന്ത്രി കാൾ ബിൽഡ്, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, ഗൂഗിൾ പ്രസിഡൻ്റ് ഡൊണാൾഡ് ഹാരിസൺ, ബൊളീവിയ മുൻ പ്രസിഡൻ്റ് ജോർജ്ജ് ക്വിറോഗ, ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി കെവിൻ റൂഡ് തുടങ്ങി നിരവധി പ്രമുഖരാണ് ജാംനഗറിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us