New Update
/sathyam/media/media_files/2025/12/15/britas-mp-2025-12-15-23-03-22.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.
Advertisment
തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി സന്തോഷിക്കുന്നുണ്ടെന്നും ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചതെന്നും ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു.
തീവ്രപക്ഷങ്ങളെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന കസര്‍ത്ത് ആര്‍എസ്എസിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോണ്‍ഗ്രസും ആര്‍എസ്എസും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us