Advertisment

നിര്‍മല സീതാരാമന് ആശ്വാസം; ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ തുടരന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ

New Update
nirmala sitaramann

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. തുടരന്വേഷണം ഒക്ടോബർ 22 വരെയാണ് കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

Advertisment

കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരെയുള്ള അന്വേഷണമാണ് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കേസിലെ മറ്റൊരു പ്രതിയും മുൻ സംസ്ഥാന ബിജെപി അധ്യക്ഷനുമായ നളീൻ കുമാർ കട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

"എതിർകക്ഷി എതിർപ്പ് രേഖപ്പെടുത്തുന്നത് വരെ പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗം ആകും. അടുത്ത ഹിയറിങ് തീയതി വരെ ഈ വിഷയത്തിൽ തുടരന്വേഷണം തടയുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നു''-അന്വേഷണത്തില്‍ സ്റ്റേ ഉത്തരവിട്ട്‌ ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ജനാധികാര സംഘർഷ പരിഷത്ത് (ജെഎസ്പി) എന്ന സംഘടനയുടെ സഹപ്രസിഡൻ്റായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഇ.ഡി റെയ്ഡ് എന്ന സമ്മര്‍ദ്ദ തന്ത്രമാക്കി ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്നായിരുന്നു ആരോപണം.

നേരത്തെ നിര്‍മ്മലാ സീതാരാമനും, മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന്‌ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. 

 

Advertisment