/sathyam/media/media_files/2026/02/02/kerala-mp-protest-2026-02-02-20-21-51.jpg)
​ഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയ്‌ക്കെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിലപാട് 'കേരള വിരുദ്ധ'മാണെന്ന് എംപിമാർ കുറ്റപ്പെടുത്തി.
​സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് , അതിവേഗ റെയിൽവേ പാത തുടങ്ങിയ നിർണ്ണായക പദ്ധതികൾക്ക് ബജറ്റിൽ അനുമതി നൽകാത്തത് പ്രതിഷേധത്തിന് കാരണമായി.
കൃത്യമായി നികുതിയടയ്ക്കുന്ന കേരളത്തിലെ ജനതയെ കേന്ദ്ര സർക്കാർ പാടെ വിസ്മരിച്ചിരിക്കുകയാണെന്നും, ഒരു സംസ്ഥാനം ഈ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് പോലും ഓർക്കാത്ത രീതിയിലാണ് ബജറ്റ് പ്രഖ്യാപനമെന്നും എംപിമാർ പറഞ്ഞു.
​ബജറ്റിലെ ഈ വിവേചനത്തിനെതിരെ മൗനം പാലിക്കാനാവില്ലെന്ന് വ്യക്തമാക്കിയ എംപിമാർ, വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് അറിയിച്ചു.
പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും നടന്ന പ്രതിഷേധത്തിന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി നേതൃത്വം നൽകി.
എംപിമാരായ ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, എം കെ രാഘവൻ, അബ്ദുൽ സമദാനി, ആന്റോ ആന്റണി, ഹൈബി ഈഡൻ, എൻ കെ പ്രേമചന്ദ്രൻ, ഇ ടി മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, അഡ്വക്കേറ്റ് ഹാരിസ് ബിരാൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us