പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാൻ പുതിയ പാർട്ടി എൽജെകെ; ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ മകൻ ജോസ് ചാൾസ് മാർട്ടിനാണ് ലച്ച്യ ജനനായക കച്ചിക്ക് രൂപം നൽകിയത്; പുതുച്ചേരിയിൽ അധികാരത്തിലിരിക്കുന്ന എൻഡിഎയ്ക്കും പ്രതിപക്ഷ സഖ്യം ഇന്ത്യക്കുമെതിരെയാണ് പുതിയ പാർട്ടി നിലകൊള്ളുന്നത്

പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ ബിജെപി നേതാവും മന്ത്രിയുമായ എ.ജോൺ കുമാറിൻ്റെ മകൻ റിഗാൻ ജോൺ കുമാറിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. 

New Update
Jose Charles Martin
Listen to this article
0.75x1x1.5x
00:00/ 00:00

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പുതുച്ചേരിയിൽ വ്യവസായി ജോസ് ചാൾസ് മാർട്ടിൻ്റെ പുതിയ പാർട്ടിയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.

Advertisment

ബിജെപിയേയും കോൺഗ്രസിനേയും ദ്രാവിഡ പാർട്ടികളേയും ഇടത് പാർട്ടികളേയും ഒരുപോലെ എതിർക്കുന്നതാണ് എൽജെകെയുടെ നയം.


ഇഡി അന്വേഷണം നേരിടുന്ന ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ മകനാണ് രാഷ്ട്രീയ പാർട്ടിയായ എൽജെകെ രൂപീകരിച്ച ജോസ് ചാൾസ് മാർട്ടിൻ.

പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ ബിജെപി നേതാവും മന്ത്രിയുമായ എ.ജോൺ കുമാറിൻ്റെ മകൻ റിഗാൻ ജോൺ കുമാറിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. 

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന ആൾ ഇന്ത്യാ എൻ.ആർ കോൺഗ്രസ് - ബിജെപി സഖ്യമാണ് അധികാരത്തിലിരിക്കുന്നത്.

n rangaswamy


പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഇക്കുറി അധികാരത്തിൽ മടങ്ങിയെത്താമെന്ന കണക്ക് കൂട്ടലിലാണ് മുന്നോട്ട് പോകുന്നത്. 


എന്നാൽ അധികാര തുടർച്ച ലക്ഷ്യമിട്ടാണ് രംഗസ്വാമിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് പോകുന്നത്

Advertisment