ഓഗസ്‌റ്റ് 29ന് നിയമസഭാ സമ്മേളനം വിളിച്ച് മണിപ്പൂർ ഗവർണർ

നേരത്തെ, മണിപ്പൂർ മന്ത്രിസഭ ഓഗസ്‌റ്റ് 21ന് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്‌തിരുന്നു.

author-image
shafeek cm
New Update
manipur niyamasabha.

ഓഗസ്‌റ്റ് 29ന് നിയമസഭയുടെ വർഷകാല സമ്മേളനം വിളിച്ചു ചേർത്ത് മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെ. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ സംസ്ഥാന നിയമസഭയുടെ സമ്മേളനം വിളിക്കാൻ ശുപാർശ ചെയ്‌തതിന് തൊട്ടുപിന്നാലെയാണിത്. "12-ാം മണിപ്പൂർ നിയമസഭയുടെ നാലാമത്തെ സമ്മേളനം ഓഗസ്‌റ്റ് 29 ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ചേരാൻ ഗവർണർ നിർദ്ദേശിച്ചു" ചൊവ്വാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

Advertisment

നേരത്തെ, മണിപ്പൂർ മന്ത്രിസഭ ഓഗസ്‌റ്റ് 21ന് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ, ഗവർണർ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ തിങ്കളാഴ്‌ച സഭ ചേർന്നില്ല, ഇത് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് അക്രമം തുടരുന്നതിനാൽ 10 കുക്കി എംഎൽഎമാർ, പാർട്ടി ബന്ധങ്ങളില്ലാത്തതിനാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇത്.

"സാധാരണ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഗവർണറുടെ ഓഫീസിൽ നിന്ന് ഇതുവരെ അത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല" ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

എന്നാൽ ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. "12-ാം മണിപ്പൂർ നിയമസഭയുടെ നാലാമത്തെ സമ്മേളനം 2023 ഓഗസ്‌റ്റ് 21ന് വിളിക്കാൻ മണിപ്പൂർ ഗവർണറോട് സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്‌തു" ഓഗസ്‌റ്റ് 4ന് ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

മാർച്ചിൽ നിയമസഭാ സമ്മേളനം നടന്നിരുന്നു, പിന്നീട് മെയിൽ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. “കഴിഞ്ഞ നിയമസഭാ സമ്മേളനം മാർച്ചിൽ പിരിഞ്ഞു. അടുത്ത സെഷൻ സെപ്റ്റംബർ രണ്ടിന് മുമ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ് ”മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പട്ടികവർഗ (എസ്‌ടി) പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ 160ലധികം ആളുകൾ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും വരുന്ന മെയ്തെയ് വിഭാഗക്കാർ ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, അതേസമയം നാഗകളും കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

manipurr
Advertisment