Advertisment

വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണി; ജീവനക്കാരോട് മോശമായ പെരുമാറ്റം ! കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് ഇയാള്‍ക്കെതിരെ പരാതി നല്‍കി. തുടർന്ന് വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തപ്പോൾ എയർപോർട്ട് സെക്യൂരിറ്റി പിടികൂടി പൊലീസിന് കൈമാറി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
air india express 11

മംഗളൂരു: ദുബായ്-മംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് ബി.സി. എന്നയാളാണ് പിടിയിലായത്. വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് ഇയാള്‍ക്കെതിരെ പരാതി നല്‍കി. തുടർന്ന് വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തപ്പോൾ എയർപോർട്ട് സെക്യൂരിറ്റി പിടികൂടി പൊലീസിന് കൈമാറി. മെയ് എട്ടിനാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 

Advertisment