Advertisment

'ഒരു ഘട്ടത്തില്‍ ആളുകള്‍ അദ്ദേഹത്തെ അനാദരിച്ചു, കഠിനാധ്വാനത്തിലൂടെ അദ്ദേഹം അത് മാറ്റിയെടുത്തു'; രാഹുല്‍ ധീരനായ രാഷ്ട്രീയക്കാരന്‍; പ്രശംസിച്ച് സെയ്ഫ് അലി ഖാന്‍

കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

New Update
saif ali khan rahul gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. രാഹുല്‍ ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനാണെന്നായിരുന്നു സെയ്ഫിന്റെ പരാമര്‍ശം. ആളുകള്‍ അദ്ദേഹത്തെ അനാദരിച്ചെന്നും, എന്നാല്‍ അദ്ദേഹം അത് മാറ്റിയെടുത്തെന്നും സെയ്ഫ് അഭിപ്രായപ്പെട്ടു.

Advertisment

ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സെയ്ഫ് രാഹുലിനെ പ്രശംസിച്ചത്. ഏത് തരത്തിലുള്ള രാഷ്ട്രീയക്കാരനെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ, "എനിക്ക് ഒരു ധീരനായ രാഷ്ട്രീയക്കാരനെ, സത്യസന്ധനായ രാഷ്ട്രീയക്കാരനെ ഇഷ്ടമാണ്" എന്നായിരുന്നു സെയ്ഫിൻ്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, രാഹുൽ ഗാന്ധി എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച്‌ ഇന്ത്യയെ ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ധീരനായ ഒരു രാഷ്ട്രീയക്കാരൻ്റെ പേര് പറയാന്‍ അവതാരകന്‍ താരത്തോട് ആവശ്യപ്പെട്ടു.

“എല്ലാവരും ധീരരായ രാഷ്ട്രീയക്കാരാണെന്ന് ഞാൻ കരുതുന്നു. രാഹുൽ ഗാന്ധി ചെയ്തത് വളരെ ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെ ആളുകൾ അനാദരിക്കുന്ന ഒരു ഘട്ടമുണ്ടായിരുന്നു. വളരെ രസകരമായ രീതിയിൽ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചുവെന്ന് ഞാൻ കരുതുന്നു''-സെയ്ഫിന്റെ മറുപടി.

 

Advertisment