Advertisment

പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല; നീലേഷിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്; വഞ്ചകനെന്ന് വിമര്‍ശിച്ച് പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നീലേഷ് ബി.ജെ.പിയിലേക്കോ ?

ജനങ്ങളെ വഞ്ചിച്ചവനെന്നും ജനാധിപത്യത്തിന്റെ കൊലയാളിയുമെന്നടക്കം  ആരോപിച്ച് നീലേഷിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

New Update
Nilesh Kumbhani

സൂറത്ത്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും, മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്രിക തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലേഷ് കുംഭാനിയെ കാണാനില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. നീലേഷ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്.

ജനങ്ങളെ വഞ്ചിച്ചവനെന്നും ജനാധിപത്യത്തിന്റെ കൊലയാളിയുമെന്നടക്കം  ആരോപിച്ച് നീലേഷിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment