Advertisment

റോഡിന് നടുവില്‍ കസേരയിട്ട് ഇരുന്ന് യുവാവ്, പിന്നാലെയെത്തിയ ട്രക്ക് ഇടിച്ചുകയറി-വീഡിയോ

റോഡിന് നടുവില്‍ കസേരയിട്ട് ഇരുന്ന യുവാവിനെ ട്രക്ക് ഇടിച്ചു. നേരിയ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു

New Update
Pratapgarh truck

ലഖ്‌നൗ: റോഡിന് നടുവില്‍ കസേരയിട്ട് ഇരുന്ന യുവാവിനെ ട്രക്ക് ഇടിച്ചു. നേരിയ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. 

Advertisment

വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊലീസ് ചെക്ക് പോസ്റ്റിന് മുന്നിലെ റോഡിന് നടുവിലാണ് യുവാവ് കസേരയിട്ട് ഇരുന്നത്. വഴിയാത്രക്കാര്‍ പരിഹസിച്ചിട്ടും യുവാവ് കാര്യമാക്കാതെ അവിടെ ഇരുന്നു. ഇതിനിടെയാണ് അതുവഴിയെത്തിയ ട്രക്ക് യുവാവിനെ ഇടിച്ചത്.



Advertisment