/sathyam/media/media_files/2025/11/26/vijay-2025-11-26-19-22-02.jpg)
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് കെ.എ. സെൻഗോട്ടയ്യൻ ഗോബിചെട്ടിപ്പാളയം നിയമസഭാ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചു.
ഒൻപത് തവണ എംഎൽഎയായ അദ്ദേഹം നിയമസഭാ സ്പീക്കർ എം. അപ്പാവുവിനെ സെക്രട്ടേറിയറ്റിൽ സന്ദർശിച്ച് രാജി സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/26/sen-2025-11-26-19-25-51.jpg)
നടൻ വിജയ് നയിക്കുന്ന ടിവികെയിലോ അതല്ലെങ്കിൽ ഭരണകക്ഷിയായ ഡിഎംകെയിലോ സെൻഗോട്ടയ്യൻ ചേർന്നേക്കാം എന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങളുണ്ട്.
എന്നാൽ, രാജി സമർപ്പിച്ച ശേഷം മുതിർന്ന നേതാവ് മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായിട്ടില്ല.
/filters:format(webp)/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
അതേസമയം, വൈകിട്ട് നടൻ വിജയുമായി സെൻഗോട്ടയ്യൻ കൂടിക്കാഴ്ച നടത്തി. അതോടെ, സെൻഗോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഒക്ടോബറിൽ പുറത്താക്കപ്പെട്ട നേതാക്കളായ ഒ. പനീർസെൽവത്തിനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുമൊപ്പം രാമനാഥപുരം ജില്ലയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി സെൻഗോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സെൻഗോട്ടയ്യനെ നീക്കിയതെന്നും അദ്ദേഹവുമായി ബന്ധം പുലർത്തരുതെന്നും പളനിസാമി പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us