/sathyam/media/media_files/tHJAc97YsQa6aCqL8in3.jpg)
ഗൊരഖ്പുര്‍: വിവാഹേതര ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ 33കാരിയാണ് വൈദ്യുത തൂണിന് മുകളില്‍ കയറിയത്.
ഏഴ് വര്‍ഷമായി അയല്‍ഗ്രാമത്തിലുള്ള ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് കണ്ടെത്തിയതോടെയാണ് ആത്മഹത്യാശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹേതര ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിന് പിന്നാലെ വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് ബന്ധമുള്ള വ്യക്തിയെയും വീട്ടില്‍ താമസിപ്പിക്കണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.
मोहब्बत का ऐसा सिला...', 3 बच्चों की मां को चढ़ा 'इश्क का बुखार',
— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) April 3, 2024
प्रेमी को साथ रखने की बात पर पति से नाराज, खंभे पर चढ़ करने लगी तांडव !!#यूपी के #गोरखपुर से एक हैरान कर देने वाला मामला सामने आया है। यहां तीन बच्चो की माँ को प्यार का खुमार चढ़ा है और प्यार का खुमार भी इस कदर… pic.twitter.com/J6XQ4FMxRh
ഇതിന് പിന്നാലെയാണ് യുവതി വൈദ്യത തൂണിന് മുകളില്‍ കയറിയത്. ഇത് നാട്ടുകാര്‍ കണ്ടതോടെ സംഭവം അധികാരികളുടെ കാതുകളിലുമെത്തി. തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് യുവതിയെ താഴെയിറക്കിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us