/sathyam/media/media_files/AUaADJmba2ZPtBvsNjPJ.jpg)
പാൽഘർ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയാണ് 23 കാരി ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. യുവതിയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയാണ്. മിക്കപ്പോഴും വീട്ടിലുണ്ടാകാറില്ലാത്ത ഇയാൾ ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി.
തന്നെ പുറത്തേക്ക് കൊണ്ടുപോകാത്തതിൽ ക്ഷുഭിതയായ യുവതി ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. എന്നാൽ ഇത് അവസാനിച്ചെങ്കിലും പിറ്റേന്ന് യുവതി ഇവരുടെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ തന്നെയാണ് ഇവർ ജീവനൊടുക്കിയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us