രാജകീയ തിരിച്ചുവരവ്, യുഎസില്‍ ട്രംപിന് ഇത് രണ്ടാമൂഴം, സ്റ്റേറ്റുകളും വിജയികളും ഇപ്രകാരം

വാഷിംഗ്ടണ്‍:യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് രാജകീയമായി തിരിച്ചെത്തിയിരിക്കുയാണ് ഡൊണാള്‍ഡ് ട്രംപ്

New Update
Trump projected winner in Iowa

വാഷിംഗ്ടണ്‍: യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് രാജകീയമായി തിരിച്ചെത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസിനെ തോല്‍പിച്ച് യുഎസിന്റെ 47-ാം പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ അദ്ദേഹം മറികടന്നു.

Advertisment

ട്രംപ് 277 ഇലക്ടറൽ വോട്ടുകൾ നേടി. കമലാ ഹാരിസിന് 224 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു. പ്രവചനങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ട്രംപ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് ട്രംപ് അധികാരത്തിലെത്തുന്നത്.

ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായ സ്റ്റേറ്റുകള്‍

വിസ്കോൺസിൻ-വിസ്കോൺസിലെ വിജയം ട്രംപിന് നിര്‍ണായകമായി. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നേടിയത്.

ഒഹിയോ-17 ഇലക്ടറല്‍ വോട്ട് ഉറപ്പാക്കിയാണ് ട്രംപ് ആധിപത്യം ഉറപ്പിച്ചത്‌

ഫ്ലോറിഡ-ചരിത്രപരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രദേശമാണിത്. ട്രംപ് ഇവിടെ പിടിച്ചെടുത്തത് 30 ഇലക്ടറല്‍ വോട്ടുകള്‍

ജോർജിയ -16 ഇലക്ടറല്‍ വോട്ടുകള്‍ നേടി. കമല ഹാരിസും ഇവിടെ ശക്തമായ പോരാട്ടം കാഴ്ചവച്ചു.

നോർത്ത് കരോലിന-നേടിയത് 16 വോട്ടുകള്‍

അയോവ - 2016 മുതൽ ട്രംപിൻ്റെ കോട്ടയായ അയോവ അദ്ദേഹത്തിന് 6 ഇലക്ടറൽ വോട്ടുകൾ നൽകി.

ടെക്സാസ് - ശക്തമായ റിപ്പബ്ലിക്കൻ സ്വാധീനം നിലനിർത്തിക്കൊണ്ട് ടെക്സസ് ട്രംപിന് 40 ഇലക്ടറൽ വോട്ടുകൾ സമ്മാനിച്ചു.

അരിസോണ - കടുത്ത മത്സരമുള്ള സംസ്ഥാനമായ അരിസോണയുടെ 11 വോട്ടുകൾ കടുത്ത പ്രചാരണത്തിന് ശേഷം ട്രംപിന് ലഭിച്ചു.

നെവാഡ-ഇവിടെ ട്രംപ് സ്വന്തമാക്കിയത് ആറു ഇലക്ടറല്‍ വോട്ടുകള്‍

പെൻസിൽവാനിയ - 19 വോട്ടുകൾ നേടി

ട്രംപും കമലയും വിജയിച്ച സ്റ്റേറ്റുകളുടെ പൂര്‍ണമായ പട്ടിക (സ്ഥലം-ജയിച്ച സ്ഥാനാര്‍ത്ഥി-വോട്ടുകള്‍ എന്നിവ യഥാക്രമം ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം)


1 അലബാമ ഡൊണാൾഡ് ട്രംപ് 9 വോട്ടുകൾ
2 കെൻ്റക്കി ഡൊണാൾഡ് ട്രംപ് 8 വോട്ടുകൾ
3 നോർത്ത് ഡക്കോട്ട ഡൊണാൾഡ് ട്രംപ് 3 വോട്ടുകൾ
4 അലാസ്ക ഡൊണാൾഡ് ട്രംപ് (മുന്നിട്ട് നിൽക്കുന്നു) 3 വോട്ടുകൾ
5 ലൂസിയാന ഡൊണാൾഡ് ട്രംപ് 8 വോട്ടുകൾ
6 ഒഹായോ ഡൊണാൾഡ് ട്രംപ് 17 വോട്ടുകൾ
7 അരിസോണ ഡൊണാൾഡ് ട്രംപ് (മുന്നിട്ട് നിൽക്കുന്നു) 11 വോട്ടുകൾ
8 മെയ്ൻ കമലാ ഹാരിസ് 4 വോട്ടുകൾ

9 ഒക്ലഹോമ ഡൊണാൾഡ് ട്രംപ് 7 വോട്ടുകൾ
10 അർക്കൻസാസ് ഡൊണാൾഡ് ട്രംപ് 6 വോട്ടുകൾ
11 മേരിലാൻഡ് കമലാ ഹാരിസ് 10 വോട്ടുകൾ
12 ഒറിഗോൺ കമല ഹാരിസ് 8 വോട്ടുകൾ
13 കാലിഫോർണിയ കമലാ ഹാരിസ് 54 വോട്ടുകൾ
14 മസാച്യുസെറ്റ്‌സ് കമലാ ഹാരിസ് 11 വോട്ടുകൾ
15 പെൻസിൽവാനിയ ഡൊണാൾഡ് ട്രംപ് 19 വോട്ടുകൾ

16 കൊളറാഡോ കമല ഹാരിസ് 10 വോട്ടുകൾ
17 മിഷിഗൺ ഡൊണാൾഡ് ട്രംപ് (മുന്നിട്ട് നിൽക്കുന്നു) 15 വോട്ടുകൾ
18 റോഡ് ഐലൻഡ് കമല ഹാരിസ് 4 വോട്ടുകൾ
19 കണക്റ്റിക്കട്ട് കമലാ ഹാരിസ് 7 വോട്ടുകൾ
20 മിനസോട്ട കമലാ ഹാരിസ് 10 വോട്ടുകൾ
21 സൗത്ത് കരോലിന ഡൊണാൾഡ് ട്രംപ് 9 വോട്ടുകൾ
22 ഡെലവേർ കമലാ ഹാരിസ് 3 വോട്ടുകൾ
23 മിസിസിപ്പി ഡൊണാൾഡ് ട്രംപ് 6 വോട്ടുകൾ
24 സൗത്ത് ഡക്കോട്ട ഡൊണാൾഡ് ട്രംപ് 3 വോട്ടുകൾ

25 ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കമലാ ഹാരിസ് 3 വോട്ടുകൾ
26 മിസോറി ഡൊണാൾഡ് ട്രംപ് 10 വോട്ടുകൾ
27 ടെന്നസി ഡൊണാൾഡ് ട്രംപ് 11 വോട്ടുകൾ
28 ഫ്ലോറിഡ ഡൊണാൾഡ് ട്രംപ് 30 വോട്ടുകൾ
29 മൊണ്ടാന ഡൊണാൾഡ് ട്രംപ് 4 വോട്ടുകൾ
30 ടെക്സസ് ഡൊണാൾഡ് ട്രംപ് 40 വോട്ടുകൾ
31 ജോർജിയ ഡൊണാൾഡ് ട്രംപ് 16 വോട്ടുകൾ
32 നെബ്രാസ്ക ഡൊണാൾഡ് ട്രംപ് 5 വോട്ടുകൾ

33 യൂട്ടാ ഡൊണാൾഡ് ട്രംപ് 6 വോട്ടുകൾ
34 ഹവായ് കമലാ ഹാരിസ് 4 വോട്ടുകൾ
35 നെവാഡ ഡൊണാൾഡ് ട്രംപ് (മുന്നിട്ട് നിൽക്കുന്നു) 6 വോട്ടുകൾ
36 വെർമോണ്ട് കമലാ ഹാരിസ് 3 വോട്ടുകൾ
37 ഐഡഹോ ഡൊണാൾഡ് ട്രംപ് 4 വോട്ടുകൾ
38 ന്യൂ ഹാംഷെയർ കമല ഹാരിസ് 4 വോട്ടുകൾ
39 വിർജീനിയ കമലാ ഹാരിസ് 13 വോട്ടുകൾ

40 ഇല്ലിനോയിസ് കമലാ ഹാരിസ് 19 വോട്ടുകൾ
41 ന്യൂജേഴ്‌സി കമല ഹാരിസ് 14 വോട്ടുകൾ
42 വാഷിംഗ്ടൺ കമലാ ഹാരിസ് 12 വോട്ടുകൾ
43 ഇന്ത്യാന ഡൊണാൾഡ് ട്രംപ് 11 വോട്ടുകൾ
44 ന്യൂ മെക്സിക്കോ കമല ഹാരിസ് 5 വോട്ടുകൾ
45 വെസ്റ്റ് വെർജീനിയ ഡൊണാൾഡ് ട്രംപ് 4 വോട്ടുകൾ
46 അയോവ ഡൊണാൾഡ് ട്രംപ് 6 വോട്ടുകൾ
47 ന്യൂയോർക്ക് കമലാ ഹാരിസ് 28 വോട്ടുകൾ
48 വിസ്കോൺസിൻ ഡൊണാൾഡ് ട്രംപ് 10 വോട്ടുകൾ
49 കൻസാസ് ഡൊണാൾഡ് ട്രംപ് 6 വോട്ടുകൾ
50 നോർത്ത് കരോലിന ഡൊണാൾഡ് ട്രംപ് 16 വോട്ടുകൾ
51 വ്യോമിംഗ് ഡൊണാൾഡ് ട്രംപ് 3 വോട്ടുകൾ

 

Advertisment