ഹീലിയം ചോർച്ച: 'പോളറിസ് ഡോൺ' ദൗത്യത്തിൻ്റെ വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു

സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ 'പോളറിസ് ഡോൺ' ദൗത്യത്തിൻ്റെ വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു

New Update
 SpaceX Falcon 9 rocket

ഫ്‌ളോറിഡ: കെന്നഡി സ്‌പേസ് സെൻ്ററിലെ ഭൂഗർഭ ഉപകരണങ്ങളിൽ ഹീലിയം ചോർന്നതിനെത്തുടർന്ന് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ 'പോളറിസ് ഡോൺ' ദൗത്യത്തിൻ്റെ വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.

Advertisment

പോളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേതാണ് സ്‌പേസ് എക്‌സിന്റെ ‘പോളറിസ് ഡോൺ’. ശതകോടീശ്വരനും സംരംഭകനുമായ ജാരെഡ് ഐസാക്മാൻ ധനസഹായം നൽകി സംഘടിപ്പിക്കുന്ന മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണിത്.

ഐസാക്മാൻ ദൗത്യത്തിന് നേതൃത്വം നൽകും. യുഎസ് എയർഫോഴ്‌സിലെ മുൻ ലെഫ്റ്റനൻ്റ് കേണലായ പൈലറ്റ് സ്കോട്ട് 'കിഡ്' പൊട്ടീറ്റ്, സ്‌പേസ് എക്‌സ് എഞ്ചിനീയര്‍മാരും മിഷൻ സ്പെഷ്യലിസ്റ്റുകളുമായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നീ മൂന്ന് ക്രൂമേറ്റുകൾ മിഷൻ്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിൽ ചേരും. മലയാളിയും സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ. അനിൽ മേനോന്റെ ഭാര്യയാണ്‌ അന്ന മേനോൻ.

 

Advertisment