Advertisment

പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിനായി അച്ചു ഉമ്മന്‍ എത്തും; അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌

റിപ്പോര്‍ട്ടുകള്‍ തള്ളി അച്ചു രംഗത്തെത്തി. ഏപ്രില്‍ ആറിന് ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ അച്ചു ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

New Update
achu oommen anto antony

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പത്തനംതിട്ടയില്‍ എത്തും. നേരത്തെ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി തന്റെ ബാല്യകാല സുഹൃത്തായതിനാല്‍ അദ്ദേഹത്തിനെതിരെ അച്ചു പ്രചാരണം നടത്തില്ലെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി അച്ചു രംഗത്തെത്തി. ഏപ്രില്‍ ആറിന് ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ അച്ചു ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment