എന്‍.ഡി.എ ഘടക കക്ഷിയായ 20-ട്വന്റിയില്‍ ചേര്‍ന്നു ബിഗ് ബോസ് താരം അഖില്‍ മാരാര്‍..കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഖില്‍ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആശയപരമായി ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണു ബി.ജെ.പി വിട്ടതെന്നായിരുന്നു അഖിലിന്റെ വാദം. ഇപ്പോള്‍ 20-ട്വന്റിയിലൂടെ ബി.ജെ.പി പാളത്തിലേക്കു തിരികെ എത്തുകയും ചെയ്തു.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഖില്‍ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അഖില്‍ 20-ട്വന്റിയില്‍ ചേര്‍ന്നത്.

New Update
akhil-marar

 കോട്ടയം: എന്‍.ഡി.എ  ഘടക കക്ഷിയായ 20-ട്വന്റിയില്‍ ചേര്‍ന്നു ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. 

Advertisment

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഖില്‍ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അഖില്‍ 20-ട്വന്റിയില്‍ ചേര്‍ന്നത്. 

20

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നതിനെപ്പറ്റി തന്നോടു സംസാരിച്ചതായി അഖില്‍ മാരാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരടക്കം യു.ഡി.എഫുമായി സഹകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  പറഞ്ഞപ്പോൾ  അഖിലിനെ ലക്ഷ്യമിട്ടാണെന്നായിരുന്നു പുറത്തു വന്ന സൂചകള്‍.

CONGRESS

താന്‍ പാര്‍ട്ടിയില്‍ സജീവമാകണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമാണെന്നു രമേശ് ചെന്നിത്തല നേരത്തേ സൂചിപ്പിച്ചിരുന്നു.

ഒന്നു രണ്ടു സിനിമയ്ക്ക് ഞാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ എന്നെക്കൊണ്ടു പറ്റുന്ന രീതിയില്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കണമെന്നു തന്നെയാണു കരുതിയത്. അപ്പോഴാണ് മെയിന്‍ സ്ട്രീമിലേക്കു വരണമെന്നു പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടത്. എന്റെ നാട് കൊട്ടാരക്കര ആയതിനാലാണ് അവിടെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാന്‍ തയാറാണെന്നും അഖില്‍ വ്യക്തമായിരുന്നു. 

akhil marar five lakh

അഖില്‍ മത്സരിച്ചാല്‍ കൊട്ടാരക്കര പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ടാണ് അഖിൽ ഒരിക്കൽ കൂടി മറുകണ്ടം ചാടിയത്.

യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന അഖില്‍ ഇടയ്ക്കു കുറച്ചുകാലം ബി.ജെ.പിയില്‍ പോയിരുന്നു. പിന്നീട് ബിജെപി വിട്ടു. ആശയപരമായി ബിജെപിക്കൊപ്പം നില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ചതെന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത്. ഇതിനിടെ അഖിലിനെ ബി.ജെ.പിയിലേക്ക് എത്താക്കാനും ചില ശ്രമങ്ങള്‍ നടന്നിരുന്നു. 

bjp

ബിജെപി നേതാക്കള്‍ എന്നോടു സംസാരിച്ചിട്ടുണ്ട്. പക്ഷെ അവരുടെ വര്‍ഗീയ രാഷ്ട്രീയത്തോടു താല്‍പര്യമില്ലെന്നായിരുന്നു അഖില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ 20-ട്വന്റിയിലൂടെ ബി.ജെ.പി പാളത്തിലേക്കു തിരികെ എത്തുകയും ചെയ്തു.

Advertisment