/sathyam/media/media_files/2026/02/01/big-tv-2026-02-01-19-21-55.jpg)
കൊച്ചി: മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവി ഈമാസം 15ന് പ്രേക്ഷകരിലേക്കെത്തും. ആദ്യ ഒരുമാസം ഹൈദരബാദിൽ നിന്ന് ആയിരിക്കും ചാനലിൻെറ വാർത്താ സംപ്രേഷണം.
എറണാകുളം, മരടിൽ വാടകക്കെടുത്തിരിക്കുന്ന ഓഫീസിൽ ന്യൂസ് ഡസ്കിൻെറയും സ്റ്റുഡിയോ സംവിധാനങ്ങളുടെയും പണി തീരാത്തത് കൊണ്ടാണ് ആദ്യ ഘട്ടത്തിൽ വാർത്താ സംപ്രേഷണവും ന്യൂസ് ഡസ്കും ഹൈദരാബാദിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/02/big-tv-2026-01-02-10-58-36.jpg)
വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് ചാനലിലേക്ക് വന്നവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന ''ഗ്രൂമിങ്ങ് ക്യാമ്പ് " ഈമാസം 6ന് ചെറായിയിലെ സ്വകാര്യ റിസോർട്ടിൽ നടക്കും.
ബിഗ് ടിവി കേരളത്തിൻെറ ഫൌണ്ടിങ്ങ് ഡയറക്ടർ അനിൽ അയിരൂരിൻെറ നേതൃത്വത്തിലായിരിക്കും ക്യാമ്പ്. റിപോർട്ടർ ടിവി റീലോഞ്ച് ചെയ്ത ഘട്ടത്തിലും എല്ലാ മാധ്യമ പ്രവർത്തകരെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ച് കൊണ്ട് ക്യാമ്പ് നടന്നിരുന്നു.
ബിഗ് ടിവിയുടെ ഗ്രൂമിങ്ങ് ക്യാമ്പ് ബെംഗലരുവിൽ വെച്ച് നടത്താനായിരുന്നു ആദ്യം പദ്ധതി ഇട്ടിരുന്നത്. ക്യാമ്പിൻെറ അവസാന ദിവസം എല്ലാവരെയും ഹൈദരാബാദിലെ ബിഗ് ടിവി സ്റ്റുഡിയോയിൽ കൊണ്ടുപോകുന്നതും പ്ളാൻ ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/x4Q9AeShRljLZi3voPDG.jpg)
എന്നാൽ ബെംഗലരുവിലെ മീഡിയാ സിറ്റിയിൽ നിന്ന് അനുമതി ലഭിക്കുന്നതിലെ തടസം മൂലം കൊച്ചിയിലെ ചെറായിയിലേക്ക് മാറ്റുകയായിരുന്നു.
ചാനലിലിലേക്കുളള റിക്രൂട്ട്മെൻറ് പൂർത്തിയായി കഴിഞ്ഞതിനാൽ ഇതുവരെ ജോയിൻ ചെയ്ത എല്ലാവരും 4 ദിവസത്തെ ക്യാമ്പിലിൃുണ്ടാകും.
അനിൽ അയിരൂരിൻെറ നേതൃത്വത്തിൽ ചീഫ്എഡിറ്ററായി സുജയ പാർവതിയും ന്യൂസ് ഡയറക്ടറായി വേണു ബാലകൃഷ്ണനും ആയിരിക്കും ബിഗ് ടിവിയെ നയിക്കുക.
/filters:format(webp)/sathyam/media/media_files/eVt9UtHV1B0NaHftxXLO.jpg)
എക്സിക്യൂട്ടീവ് എഡിറ്റർ എസ്.വിജയകുമാർ, അസോസിയേറ്റ് എഡിറ്റർ ജോഷി കുര്യൻ, സീനിയർ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർമാരായ ലക്ഷ്മി പദ്മ, അപർണ കുറുപ്പ് എന്നിവരും സുജയ പാർവതിക്കും വേണു ബാലകൃഷ്ണനും ഒപ്പം എഡിറ്റോറിയൽ ബോർഡിൽ ഉണ്ടാകും.
അസോസിയേറ്റ് എഡിറ്റർ പദവിക്കൊപ്പം ഇൻപുട് ഡസ്കിൻെറ ചുമതല കൂടി വഹിക്കുന്ന ജോഷി കുര്യനായിരിക്കും ബ്യൂറോകളുടെ ചുമതല.
മാതൃഭൂമി ന്യൂസിൽ നിന്ന് എത്തിയ ജി.പ്രസാദ് കുമാറാണ് ബിഗ് ടിവിയുടെ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി.
എക്സിക്യൂട്ടീവ് എഡിറ്റർ എസ്.വിജയകുമാറിനാകും ഔട്ട് പുട്ട് ഡസ്കിൻെറ ചുമതല. റിപോർട്ടർ ടിവിയിൽ നിന്ന് വന്ന ദീപക് മലയമ്മയാണ് കോഴിക്കോട് ബ്യൂറോ ചീഫ്.
ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് കെ.സി.ബിപിൻ എത്തിയാൽ അദ്ദേഹത്തിന് മലബാർ റീജിയണിൻെറ മൊത്തം ചുമതല നൽകും.
/sathyam/media/post_attachments/vi/jp-rx-MY6Nc/hq720-938536.jpg?sqp=-oaymwEhCK4FEIIDSFryq4qpAxMIARUAAAAAGAElAADIQj0AgKJD&rs=AOn4CLCs2ryLHvasi9sqCGm09XGEmxzrFA)
കൊച്ചി റീജിയണിൽ ട്വൻറി ഫോറിൽ നിന്ന് വന്ന നിതിൻ അംബുജന് ബ്യൂറോയുടെ ചുമതല നൽകാനാണ് സാധ്യത. കൊച്ചി മേഖലയെ നയിക്കാൻ തലപ്പൊക്കമുളള ആളുകളെ ലഭിച്ചിട്ടില്ല.
ന്യൂസ് മലയാളം 24x7 ചാനലിൽ നിന്ന് വന്ന പി.ആർ.പ്രവീണയാണ് തിരുവനന്തപുരം ബ്യൂറോ ചീഫ്. ബ്യൂറോ ചുമതലയിലേക്ക് പ്രവീണ വന്നതിനെ തുടർന്ന് തിരുവനന്തപുരത്തും പരിചയ സമ്പന്നരും തലപ്പൊക്കമുളളവരുമായവരെ ലഭിച്ചിട്ടില്ല.
ഡൽഹിയിൽ മാതൃഭൂമി ന്യൂസിൽ നിന്നുളള അനൂപ് ദാസ് ചുമതലയേൽക്കാനാണ് സാധ്യത. സുജയ പാർവതിയും ലക്ഷ്മി പത്മയും അടക്കമുളള അവതാരകരുമായി പ്രേക്ഷകരിലേക്ക് എത്തുന്ന ബിഗ് ടിവി മാധ്യമ രംഗത്ത് വൻ ഇളക്കം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്.
/sathyam/media/post_attachments/malayalam/uploads/2024/02/aparna-kurup-2024-02-1fa0ffef4a63535f804dd2d4e3025ebf-1536x1536-804995.jpg)
ട്വൻറിഫോർ, റിപോർട്ടർ വാർത്താ ചാനലുകളുടെ ന്യൂനത മറികടന്നുകൊണ്ട് വാർത്താ ഉളളടക്കത്തിന് പ്രധാന്യം നൽകിക്കൊണ്ടുളള അവതരണ രീതി അവലംബിക്കാനാണ് എഡിറ്റോറിയിൽ തലത്തിലെ ധാരണ.
ചാനലിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചപ്പോൾ ഫൌണ്ടിങ്ങ് ഡയറക്ടർ അനിൽ അയിരൂർ അതുതന്നെയാണ് പറഞ്ഞതും.
വാർത്താ ഉളളടക്കത്തിന് പ്രാധാന്യം നൽകുമെന്ന് അവകാശപ്പെടുമ്പോഴും അതിന് കഴിവും ശേഷിയുമുളളവർ ഇപ്പോഴത്തെ നിരയിൽ കുറവാണ്.
വാർത്താ റിപോർട്ടിങ്ങ് നടക്കേണ്ട ഫീൽഡിൽ അനുഭവ സമ്പത്തുളളവരുടെ അഭാവം പ്രകടമാണ്. റിപോർട്ടർമാരിൽ താൽപര്യസംരക്ഷകരെന്നും അതിന് വിട്ടുവീഴ്ചകൾ ചെയ്തെന്ന് ആരോപണം നേരിട്ടവരുമുണ്ട്.
/sathyam/media/post_attachments/wp-content/uploads/2025/04/Lakshmi-Padma-1-875896.jpg)
വാർത്തകളെ കെട്ടിലും മട്ടിലും പൊലിപ്പിച്ച് അവതരിപ്പിച്ച് ഈ ന്യൂനതകളെ മറച്ച് പിടിക്കാനായിരിക്കും ബിഗ് ടിവി തുടക്കത്തിൽ ശ്രമിക്കുക.വലിയ റേറ്റിങ്ങ് മത്സരം നടക്കുന്ന മലയാളം വാർത്താ ചാനൽ രംഗത്തെ പോരാട്ടം ഒന്നുകൂടി മുറുകാനാണ് സാധ്യത.
റിപോർട്ടർ ടിവി വൈസ് പ്രസിഡൻറായിരുന്നു രാജീവാണ് ബിഗ് ടിവിയുടെ മാർക്കറ്റിങ്ങ് വിഭാഗത്തിൻെറ തലവൻ. അനിൽ അയിരൂരിൻെറ വിശ്വസ്ത സംഘത്തിൽപ്പെട്ട റിപോർട്ടർ ടിവിയിൽ നിന്നുളള മറ്റ് മാർക്കറ്റിങ്ങ് മാനേജർമാരും രാജീവിനൊപ്പം ബിഗ് ടിവിയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us