/sathyam/media/media_files/2025/12/15/1962473-cpi-binoy-viswam-2025-12-15-09-32-56.webp)
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഇടത് പക്ഷത്തിൻ്റെ ഉറച്ച കോട്ടയായി കണക്കാക്കുന്ന നിയോജക മണ്ഡലമാണ് ചിറയിൻകീഴ് .
ഇടത് മുന്നണിയിൽ സി പി ഐ മത്സരിക്കുന്ന ഇവിടെ ഇക്കുറി പുതുമുഖത്തെ രംഗത്തിറക്കാനാണ് ആലോചന.
നിലവിലെ എം എൽ എ വി.ശശി തുടർച്ചയായി മൂന്ന് തെരഞ്ഞടുപ്പുകളിൽ മത്സരിച്ച സാഹചര്യത്തിലാണ് പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ പാർട്ടി തയ്യാറെടുക്കുന്നത്.
സി. പി ഐ യുടെ ജില്ലാ നേതാവ് മനോജ് ബി ഇടമന ,കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ദേവകി , എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി രാഹുൽ രാജ് എന്നിവരെ നേതൃത്വ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നു.
മുൻ എം.എൽ.എ എൻ രാജൻ മത്സര രംഗത്ത് ഇറങ്ങുന്നതിനും സാധ്യതയുണ്ട്.
കോൺഗ്രസിലാകട്ടെ മുൻ എം.പി രമ്യാ ഹരിദാസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർത്ഥികൾ വേണ്ട എന്ന നിലപാടിലാണ് ഡിസിസി.
ഇക്കുറി മണ്ഡലം നിലനിർത്താൻ വീറുറ്റ പോരാട്ടത്തിനാണ് സിപിഐ തയ്യാറെടുക്കുന്നത്.
മണ്ഡലം പിടിക്കാൻ ലക്ഷ്യമിട്ട് യുഡിഎഫും പരമാവധി വോട്ട് പിടിക്കാൻ ലക്ഷ്യമിട്ട് എൻ ഡി എ യും കളത്തിലിറങ്ങുമ്പോൾ ചിറയിൻകീഴിൽ ഇക്കുറി വാശിയേറിയ മത്സരത്തിനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us