Advertisment

നേതൃത്വവുമായി ഇടഞ്ഞു; പത്തനംതിട്ടയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചുമതലയുള്ള സിപിഐ നേതാവ് കോൺഗ്രസിൽ; പാര്‍ട്ടി വിട്ടത് മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളുടെ ചുമതലയായിരുന്നു ഷുക്കൂറിന് നൽകിയിരുന്നത്. പാർട്ടിയുമായി പിണങ്ങിയ ഷുക്കൂർ കുറച്ച് ദിവസമായി അവധിയിലായിരുന്നു. 

New Update
abdul shukur

പത്തനംതിട്ട: സി.പി.ഐ. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവും മണ്ഡലം സെക്രട്ടറിയുമായ അബ്ദുള്‍ ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.ഐ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

സിസി ഓഫീസിലെത്തി അബ്ദുൾ ഷുക്കൂർ പാർട്ടി അംഗത്വം സ്വീകരിച്ചു. ഷുക്കൂറിന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളുടെ ചുമതലയായിരുന്നു ഷുക്കൂറിന് നൽകിയിരുന്നത്. പാർട്ടിയുമായി പിണങ്ങിയ ഷുക്കൂർ കുറച്ച് ദിവസമായി അവധിയിലായിരുന്നു. 

സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും 14 വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷുക്കൂർ.  ഷുക്കൂറിനെതിരേ നടപടി എടുക്കാനിരുന്ന ഘട്ടത്തിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് നേതൃത്വം പറയുന്നത്. 

Advertisment